ബിഷപ്പിന്റെ അംശ മോതിരം മോഷ്ടിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
ഉത്തരകേരള മഹായിടവക ബിഷപ്പിന്റെ വീട്ടില്‍ നിന്ന് അംശമോതിരം മോഷ്ടിച്ചയാള്‍ പിടിയിലായി. ചെങ്ങന്നൂര്‍ സ്വദേശി ബിജുരാജി (46) നെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.

സിഎസ്ഐ ബിഷപ്പ് കെപി കുരുവിളയുടെ വീട്ടില്‍ കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് മോഷണം നടന്നത്. രാത്രിയില്‍ ജനല്‍കമ്പി വളച്ച് കടന്ന മോഷ്ടാവ് അംശമോതിരം കൂടാതെ നാലുപവന്റെ സ്വര്‍ണമാല, 10000 രൂപ, ബിഷപ്പ് ഹൗസിന്റെ താക്കോല്‍ക്കൂട്ടം എന്നിവ കവര്‍ന്നിരുന്നു.

അംശമോതിരത്തില്‍ രൂപതയുടെ പ്രത്യേകതരം മുദ്രയുള്ളതിനാല്‍ പ്രതിക്ക് മോതിരം ഉടനടി വില്‍ക്കാനായില്ല. മോതിരം ഉരുക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. വിരലടയാളത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.

സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :