ഭരണഘടന അനുസരിച്ചെ പ്രവര്‍ത്തിക്കാനാവൂ; ബിഷപ്പുമാരോട് മന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേരളത്തിലെ കത്തോലിക്കാ സഭാ ബിഷപ്പുമാര്‍ മദ്യനയത്തിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ മറുപടി. മദ്യവ്യാപനം തടയാന്‍ ഇത്രയേറെ നടപടി എടുത്ത സര്‍ക്കാര്‍ ചരിത്രത്തിലില്ലെന്ന് കെ ബാബു. ഭരണഘടന അനുസരിച്ച് മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാവൂ.സര്‍ക്കാരിന്റെ സദുദ്ദേശപരമായ നയതീരുമാനങ്ങളില്‍ കോടതി ഇടപെടരുതെന്ന് നിരവധി ഉത്തരവുകളുണ്ടായിട്ടും സര്‍ക്കാരിന്റെ അനുഭവം മറിച്ചാണെന്നും കെ ബാബു കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

മദ്യനയത്തിന്റെ ചിറകരിഞ്ഞ കോടതി വിധിക്കെതിരെ കെ സി ബി സി മൗനം അവംലബിച്ചത് വേദനാജനകമാണെന്നും മന്ത്രിയുടെ കത്തില്‍ പറയുന്നു. മുന്‍സര്‍ക്കാര്‍ അനുവദിച്ച 15 വിദേശമദ്യ ചില്ലറ വില്‍പ്പനശാലകള്‍ റദ്ദാക്കുന്നതായിരുന്നു മന്ത്രിയായ ശേഷമെടുത്ത ആദ്യ തീരുമാനമെന്നും ബാബു അറിയിച്ചു.

പുതിയ മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതിനുളള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതും മദ്യവ്യാപനം തടയുന്നതിന് വേണ്ടിയാണെന്നും മന്ത്രി സഭയെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :