ലൈംഗിക ആരോപണം; പെറു ബിഷപ്പിനെ സ്ഥാനത്ത് നിന്നും മാറ്റി

ലിമ| WEBDUNIA| Last Modified ശനി, 21 സെപ്‌റ്റംബര്‍ 2013 (11:14 IST)
PRO
ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പെറുവിലെ ബിഷപ്പിനെ വത്തിക്കാന്‍ തത്‌സ്ഥാനത്ത് നിന്നും മാറ്റി. തെക്കന്‍ പെറുവിലെ ദരിദ്രമേഖലയായ ആന്‍ഡീയനിലെ അയകുചോ രൂപത സഹായമെത്രാന്‍ ഗാബിനോ മിറാന്‍ഡയെയാണ് നീക്കിയത്.

കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ബിഷപ്പിനെ തത്സ്ഥാനത്തുനിന്നു നീക്കിയത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം ഗുരുതരമായ കുറ്റമാണ്. ഇത്തരം പ്രതികള്‍ ബിഷപ് തന്നെ ആകുമ്പോള്‍ ഗൗരവം വര്‍ധിക്കുന്നുവെന്നും ബാംബെറന്‍ പ്രതികരിച്ചു. ഇത്തരം നടപടികള്‍ ഫ്രാന്‍സീസ് മാര്‍പാപ്പ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ കാത്തോലിക്ക സഭയില്‍ അഴിമതിയും മതങ്ങളുടെ മൂല്യം പാലിക്കാത്ത രീതിയിലുമാണ് നേതൃത്വങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ സൂചിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :