ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടു വന്ന ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചു
കാട്ടാക്കട|
WEBDUNIA|
PRO
PRO
സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടു വന്ന ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചു. കാട്ടാക്കടയ്ക്കടുത്ത് മാറനല്ലൂര്‍ ബ്രാഞ്ചിലാണ് നോട്ടുകെട്ടുമായി പ്രതിയെ പിടികൂടിയത്.
ഇതോടനുബന്ധിച്ച് മാറനല്ലൂര്‍ പുന്നാവൂര്‍ കൈതയില്‍ രത്ന ഹൌസില്‍ നടരാജ( 63)നെ പൊലീസ് അറസ്റ്റ് ചെയ്തു. 500 രൂപയുടെ 200 നോട്ടുകളാണ് ഇയാള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനായി കൊണ്ടുവന്നത്.
നോട്ടുകളിലെ ക്രമനമ്പറില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയാണ് നോട്ടുകെട്ടുകള്‍ പരിശോധിച്ചത്. ഒറിജിനല്‍ നോട്ടിനോട് കിടപിടിക്കുന്ന തരത്തിലുള്ളവയായിരുന്നു ഈ നോട്ടുകള്‍. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയാണുണ്ടായത്.
ഇയാളെ അറസ്റ്റ് ചെയ്തതിനു ശേഷം ഇയാളുടെ പുന്നാവൂരിലെ വീടും റെയ്ഡ് ചെയ്തു. രത്നവ്യാപാരിയായ ഇയാളുടെ വീട്ടില്‍ നിന്ന് രത്നക്കല്ലുകള്‍, വെള്ളിയില്‍ തീര്‍ത്ത മോതിരങ്ങള്‍ എന്നിവയും കണ്ടെടുത്തു.