തകര്‍ച്ചയില്‍ നിന്ന് രൂപ കരകയറുന്നു. രൂപയുടെ മൂല്യം 160 പൈസ ഉയര്‍ന്ന് 67.20ലെത്തി. ബുധനാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലായിരുന്നു രൂപ. ഇന്നലെ രൂപ ഡോളര്‍ വിനിമയത്തില്‍ 68.80 ആയിരുന്നു.
റിസര്‍വ്വ് ബാങ്കിന്റെ അടിയന്തര നടപടിയാണ് രൂപയെ കരകയറ്റുന്നത്. എണ്ണക്കമ്പനികള്‍ക്ക് റിസര്‍വ് ബാങ്ക് നേരിട്ട് ഡോളര്‍ നല്‍കാനുള്ള തീരുമാനമാണ് രൂപയ്ക്ക് ഗുണമായത്. റിസര്‍വ് ബാങ്കിന്റെ നടപടി രൂപയെ രക്ഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സിറിയയില്‍ ആക്രമണത്തിന് തീരുമാനിച്ചിട്ടില്ലെന്ന യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയും രൂപയ്ക്ക് കരുത്തായി.യുഎസിന്റെ പ്രസ്താവന രൂപയ്ക്ക് പുറമെ മറ്റ് ഏഷ്യന്‍ കറന്‍സികളും നേട്ടത്തില്‍ തിരിച്ചെത്തി.
രൂപയെ രക്ഷിക്കാനാണ് എണ്ണക്കമ്പനികള്‍ക്ക് ഡോളര്‍ നേരിട്ട് നല്‍കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചത്. പ്രത്യേക ബാങ്ക് വഴിയാകും റിസര്‍വ്വ് ബാങ്ക് എണ്ണക്കമ്പനികളുമായുള്ള ഡോളര്‍ ഇടപാട് നടത്തുക. ഐഒസി, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ എന്നീ എണ്ണകമ്പനികളുമായി പ്രതിമാസം 850 കോടിയുടെ ഡോളര്‍ ഇടപാടാണ് നടത്തുന്നത്.