പിറവം: ബി ജെ പിക്കെതിരെ സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 29 ഫെബ്രുവരി 2012 (12:05 IST)
PRO
PRO
പിറവം ഉപതെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിക്ക് സീറ്റ് നല്‍കാത്തതിനെതിരെ സുബ്രമണ്യം സ്വാമി രംഗത്ത്. പിറവത്ത് ജനതാപാര്‍ട്ടിക്ക് സീറ്റ് നല്‍കണമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം ബി ജെ പി സംസ്ഥാന ഘടകം അവഗണിച്ചതായി സ്വാമി. ട്വിറ്ററിലൂടെയാണ് സ്വാമി ഇക്കാര്യം പുറത്ത് വിട്ടത്.

സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ തനിക്ക് മുതിര്‍ന്ന ബി ജെ പി നേതാക്കളില്‍ നിന്ന് ഉറപ്പു ലഭിച്ചിരുന്നുവെന്നും നിതിന്‍ ഗഡ്കരിയുടെയും എല്‍ കെ അദ്വാനിയുടെയും തീരുമാനത്തെ ബി ജെ പി കേരള ഘടകം അവഗണിച്ചുവെന്നും സ്വാമി കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :