പൊതുപ്രവര്‍ത്തകരുടെ വിചാരണ: തീരുമാനം നാല് മാസത്തിനകം വേണം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതിക്കേസുകളില്‍ വിചാരണയ്ക്ക് അനുമതി നല്‍കുന്നത് അനന്തമായി വൈകിപ്പിക്കരുതെന്ന് സുപ്രീംകോടതി. തീരുമാനം മൂന്ന് മാസത്തിനുള്ളില്‍ കൈക്കൊള്ളണം. ഇക്കാര്യത്തില്‍ വിദഗ്ധ ഉപദേശം ആവശ്യമാണെങ്കില്‍ പരമാവധി ഒരു മാസം കൂടി എടുക്കാമെന്നും ഒരു സുപ്രധാന ഉത്തരവിലൂടെ സുപ്രീംകോടതി വ്യക്തമാക്കി.

നാല് മാസത്തിനുള്ളില്‍ വിചാരണയ്ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി തുടര്‍നടപടികള്‍ കൈക്കൊള്ളാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ ജി എസ് സിംഗ്വി, എ കെ ഗാംഗുലി എന്നിവരാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണയ്ക്ക് അനുമതി തേടി വ്യക്തികള്‍ക്കും കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ എ രാജയെ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാ‍ണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. രാജയെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രിക്ക് പല തവണ കത്തയച്ചു എന്നും അനുമതി പ്രധാനമന്ത്രി വെച്ചു താമസിപ്പിക്കുകയായിരുന്നു എന്നും ആരോപിച്ചാണ് സ്വാമി ഹര്‍ജി നല്‍കിയത്. പരാതി നല്‍കി 16 മാസമായിട്ടും അനുമതി നല്‍കിയില്ലെന്നും സ്വാമി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2010 നവംബര്‍ 10-ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. എന്നാല്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റിവയ്ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :