മാറാട് കേസ് സി ബി ഐ അന്വേഷിക്കണം: ബി ജെ പി

കോഴിക്കോട്‌| WEBDUNIA| Last Modified ശനി, 28 ജനുവരി 2012 (15:20 IST)
രണ്ടാം മാറാട്‌ കലാപത്തെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. ഇതിനുവേണ്ടിയുള്ള അടിയന്തര നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി ബി ഐ അന്വേഷണം സംബന്ധിച്ച് മുസ്‌ലിംലീഗ്‌ നയം വ്യക്‌തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി ബി ഐ അന്വേഷണത്തെ തടസ്സപ്പെടുത്തിയത്‌ ആരെന്നു മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും വ്യക്‌തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

മാറാട് കേസ് സി ബി ഐ അന്വേഷിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ദിവസം ലീഗ് വ്യക്തമാക്കിയിരുന്നു. മാറാട് കേസിലെ നിഗൂഢത പുറത്ത് കൊണ്ട് വരണമെന്നും ലീഗ് ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :