വിവാദ ലേഖനം: സുബ്രഹ്മണ്യം സ്വാമിക്ക് മുന്‍കൂര്‍ജാമ്യം

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 30 ജനുവരി 2012 (16:48 IST)
വര്‍ഗീയവികാരമുണര്‍ത്തുന്ന രീതിയില്‍ ലേഖനമെഴുതിയെന്ന കേസില്‍ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമിക്ക് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് സ്വാമിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

സ്വാമി അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ 25,000 രൂപയുടെ രണ്ടു ബോണ്ടുകള്‍ കെട്ടിവെച്ച് പുറത്തിറങ്ങാമെന്ന് കോടതി അറിയിച്ചു. സമാനമായ ലേഖനങ്ങള്‍ ഭാവിയില്‍ എഴുതില്ലെന്ന് സ്വാമി ഉറപ്പു നല്‍കിയതിനേ തുടര്‍ന്നാണ് അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഇന്ത്യയിലെ മുസ്ലീങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന ലേഖനത്തിലെ പരാമര്‍ശമാണ് സ്വാമിക്കെതിരായ കേസിനാധാ‍രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :