നൈജീരിയ മുതല്‍ കേരളം വരെ നീളുന്ന ഇ മെയില്‍ തട്ടിപ്പ്; വനിതാ ഡോക്ടറും മകനും അറസ്റ്റില്‍

PRO
2.8 ദശലക്ഷം ഡോളര്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് രണ്ടുപെട്ടികള്‍ ജിജേന്ദ്രക്ക് നല്‍കിയത്.പ്രത്യേക നമ്പര്‍ലോക്ക് സംവിധാനമുള്ള പെട്ടിയുടെ നമ്പര്‍ തുക നല്‍കുന്നതനുസരിച്ച് പറയാമെന്നായിരുന്നു വ്യവസ്ഥയെന്നും പൊലീസ് പറഞ്ഞു. വീട്ടില്‍രഹസ്യമായി സൂക്ഷിച്ച പെട്ടികള്‍ പൊലീസ് തുറന്നുപരിശോധിച്ചപ്പോഴാണ് വ്യാജഡോളറാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചനാകുറ്റം ചുമത്തിയ പോലീസ്, കൃഷ്ണകുമാരിയുടെ വീട് പരിശോധനയ്ക്കായി കോട്ടയം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് സെര്‍ച്ച്‌വാറണ്ട് വാങ്ങിയിരുന്നു. ബുധനാഴ്ച രാവിലെ കൃഷ്ണകുമാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പെട്ടികളിലായി സൂക്ഷിച്ചിരുന്ന വ്യാജ വിദേശ കറന്‍സികള്‍ കണ്ടെടുത്തത്.

വഞ്ചനാക്കുറ്റത്തിനും വ്യാജ വിദേശകറന്‍സി കൈവശംവച്ചതിനുമുള്ള കേസാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഡിവൈഎസ്പി സി അജിത്തിന്റെ മേല്‍നോട്ടത്തില്‍ സിഐ റിജോ ജോസഫ്, എസ്ഐ കെപിടോംസണ്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
കോട്ടയം| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :