തേക്കടിയാത്രയില് തനിക്കൊപ്പം സ്ത്രീ ഉണ്ടായിരുന്നില്ലെന്ന് എപി അനില്‍കുമാര്‍
തിരുവനന്തപുരം|
WEBDUNIA|
PRO
വിവാദമായ തേക്കടിയാത്രയില് തനിക്കൊപ്പം സ്ത്രീ സാന്നിധ്യമുണ്ടായിരുന്നില്ലെന്ന് ടൂറിസംമന്ത്രി എപി അനില്‍കുമാര്‍. സ്ത്രീകള്‍ കൂടെയുണ്ടായിരുന്നുവെന്ന് തെളിഞ്ഞാല്‍ താന്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന് ഇത് സംബന്ധിച്ച് ഒരു പരാമര്‍ശം നിയമസഭയില്‍ നടത്തിയിരുന്നു.
2012 ഒക്ടോബര്‍ ഒമ്പതിന് ടൂറിസം മന്ത്രിയും മുന്‍മന്ത്രി ഗണേഷ്കുമാറും നടത്തിയ തേക്കടി യാത്രയില്‍ സ്ത്രീ സാന്നിധ്യമുണ്ടായിരുന്നുവെന്നും അത് സരിത എസ് നായരാണെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
രാത്രി വൈകിയപ്പോള്‍ തേക്കടിയില്‍ താമസിച്ചു എന്നതുമാത്രമാണ് താന്‍ ചെയ്ത തെറ്റ്. അന്ന് തനിക്കൊപ്പം അച്ഛന്റെ അനിയന്റെ മകനും ഉണ്ടായിരുന്നു. പരസത്രീ ബന്ധത്തിന് പോകുമ്പോള്‍ ആരെങ്കിലും ബന്ധുവിനെ കൂടെക്കൊണ്ടു പോകുമോയെന്നും അദ്ദേഹം ചോദിച്ചു.
2012 ഒക്ടോബര്‍ ഒമ്പതിനാണ് അനില്‍കുമാറും ഗണേഷ്കുമാറും വിവാദ തേക്കടി യാത്ര നടത്തിയത്. രാത്രിയാത്ര നിരോധിച്ച തേക്കടിയില്‍ ഇരു മന്ത്രിമാരും രാത്രി യാത്ര ചെയ്തതാണ് വിവാദമായത്. ഇതിനിടെ അനില്‍ കുമാര്‍ സഞ്ചരിച്ച ബോട്ട് മരക്കുറ്റിയില്‍ തട്ടി അപകടത്തില്‍പ്പെട്ടിരുന്നു.
വനമന്ത്രിയായ തനിക്ക് വന നിയമങ്ങള്‍ ബാധകമല്ലെന്ന് അപ്പോള്‍ മന്ത്രിയായിരുന്ന കെ ബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. അസമയത്ത് തേക്കടി തടാകത്തില്‍ നടത്തിയ ബോട്ട് യാത്രയെ ന്യായികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തേക്കടി തടാകത്തില്‍ രാത്രിയുള്ള ബോട്ട് യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത് പൊതുജനങ്ങള്‍ക്ക് മാത്രമാണ്. ഇതു സംബന്ധിച്ച വാര്‍ത്തകളെ തമാശയായി മാത്രമെ കാണുന്നുള്ളുവെന്നും ഗണേഷ് പറഞ്ഞു.