കോടതി വിധി മാധ്യമങ്ങള്‍ പരിശോധിക്കണം; അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കോടതിയുടെ പേരില്‍ എന്തെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എതിരാണെങ്കിലും അനുകൂലമാണെങ്കിലും കോടതിയോട് അനുകൂലമാണ്. കോടതിയുടെ പേരില്‍ മാധ്യമങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ അനുസരിക്കില്ല.

കോടതി വിധി മാധ്യമങ്ങള്‍ ശരിക്ക് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളാര്‍ കേസിലെ ഹൈക്കോടതി പരാമര്‍ശങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോടതിയുടെ അഭിപ്രായത്തെ പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പരാമര്‍ശങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും കോടതിയോട് ബഹുമാനമാണെന്നും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :