വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: കീഴ്ക്കോടതി വിധി ശരിവച്ചു

കൊച്ചി| WEBDUNIA|
PTI
ട്യൂഷനെടുക്കവേ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനു ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. സെഷന്‍സ് കോടതി വിധിക്കെതിരെ തിരുവനന്തപുരം തൈക്കാട് സ്വദേശി അനന്ത് റാം നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ്‌ ഹൈക്കോടതി വിധി ശരിവച്ചത്.

അഞ്ചാം ക്ലാസ് മുതല്‍ തന്നെ വിദ്യാര്‍ത്ഥിനിക്ക് ട്യൂഷന്‍ നല്‍കി വന്ന അനന്ത് റാം വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. എന്നാല്‍ വിവാഹം നടക്കില്ലെന്നറിഞ്ഞ യുവതി 2001 ജൂണ്‍ ഒന്നിന്‌ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ ആത്മഹത്യ കുറിപ്പില്‍ യുവതി അദ്ധ്യാപകന്‍റെ പീഡന വിവരം സംബന്ധിച്ച് വിശദ വിവരം വെളിപ്പെടുത്തിയിരുന്നു.

അനന്ത് റാമിന്‌ കീഴ്ക്കോടതി പത്ത് വര്‍ഷത്തെ തടവ് ശിക്ഷയാണു വിധിച്ചിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :