തിരുവനന്തപുരം|
WEBDUNIA|
Last Modified ബുധന്‍, 26 ജൂണ്‍ 2013 (12:20 IST)
PTI
കാലവര്‍ഷക്കെടുതി കാരണം സംസ്ഥാനത്തൊട്ടാകെ ഒട്ടേറെ വീടുകളും ഹെക്റ്റര്‍ കണക്കിനു പ്രദേശത്തെ കൃഷിയും നശിച്ചു. സംസ്ഥാനത്തൊട്ടാകെ 3481 ഹെക്‍ടര്‍ പ്രദേശത്തെ കൃഷിയാണു നശിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചതാണിത്.
ഇത്തരത്തില്‍ 32.46 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ഇതിനൊപ്പം ഒട്ടാകെ 337 വീടുകള്‍ പൂര്‍ണ്ണമായും 4337 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പൂര്‍ണ്ണമായി വീടുകള്‍ തകര്‍ന്നതു മൂലമുണ്ടായ നഷ്ടം 23.96 ലക്ഷം രൂപയാണെങ്കില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ നഷ്ടം 814.43 ലക്ഷം രൂപയുമാണ്.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ നശിച്ചത്. കടല്‍ ക്ഷോഭം മൂലം തിരുവനന്തപുരം ജില്ലയിലെ വലിയതുറ, പൊഴിയൂര്‍ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടമാണുണ്ടായത്.