ഭാര്യയുടെ ചാരിത്ര്യം കവരാതിരിക്കാന്‍ ചാരിത്ര്യപ്പൂട്ട് ഇട്ടയാള്‍ക്ക് 10 വര്‍ഷം തടവ്. ഇന്‍ഡോര്‍ സ്വദേശിയായ സോഹന്‍ലാല്‍ (38) എന്നയാള്‍ക്ക് ഇന്‍ഡോര്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
സോഹന്‍ലാല്‍ വീടിനു വെളിയില്‍ പോകുന്ന അവസരങ്ങളിലെല്ലാം ഭാര്യയുടെ സ്വകാര്യ ഭാഗം പൂട്ടുക പതിവായിരുന്നുവത്രേ. പൂട്ട് പിടിപ്പിക്കുന്നതിനായി സോഹന്‍ലാല്‍ പ്രാകൃതമായ രീതിയില്‍ ഭാര്യയുടെ ശരീരത്തില്‍ ശസ്‌ത്രക്രിയ നടത്തുകയും ചെയ്തു.
2012 ജൂലൈയില്‍ സോഹന്‍ലാലിന്റെ ഭാര്യ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണ് സംഭവം വെളിയില്‍ വരാന്‍ കാരണം. ഇവരെ ചികിത്സിച്ചിരുന്ന ഡോക്‌ടര്‍ വിഭ മോസസ് സ്‌ത്രീയുടെ സ്വകാര്യ ഭാഗത്ത് പൂട്ട് കണ്ടെത്തുകയും ഇക്കാര്യം പോലീസിനെ അറിയിക്കുകയുമായിരുന്നു.