11 വര്‍ഷം ഇരുമ്പ് കൂട്ടിലടക്കപ്പെട്ടയാളെ കണ്ടെത്തി

ബെയ്‌ജിംഗ്| WEBDUNIA|
PTI
PTI
മാനസിക വിഭ്രാന്തിയുള്ളയാളെ 11 വര്‍ഷമായി ഇരുമ്പുകൂട്ടില്‍ അടച്ചനിലയില്‍ കണ്ടെത്തി. വു യാന്‍‌ഹോങിനെയാണ്(42) വീട്ടുകാര്‍ കൂട്ടിനുള്ളില്‍ അടച്ചത്. ഇയാള്‍ നടത്തിയ കൊലപാതകത്തെ തുടര്‍ന്നാണ് കൂട്ടിലടക്കപ്പെട്ടത്.

ചെറിയ ഒരു ഇരുമ്പ് കൂട്ടില്‍ ബനിയനും അടിവസ്ത്രവുമിട്ടിരിക്കുന്ന ഇയാളുടെ നില വളരെ പരിതാപകരമായിരുന്നു. കാലിലെ കട്ടിയുള്ള ചങ്ങല കൂടിനോട് ബന്ധിപ്പിച്ചിട്ടുണ്ട്. പതിനഞ്ചാമത്തെ വയസിലാണ് യുവാവ് മാനസികരോഗത്തിനടിമയാണെന്ന് കണ്ടെത്തിയത്. 2001ല്‍ 13 വയസുള്ള ഒരു കുട്ടിയെ അടിച്ച് കൊന്നിരുന്നു. ഈ സംഭവം കോടതിയില്‍ എത്തിയെങ്കിലും മാനസികരോഗിയെന്ന പരിഗണനയില്‍ വെറുതെ വിടുകയായിരുന്നു. തുടര്‍ന്നും ഇയാള്‍ അക്രമണ സ്വഭാവം പ്രകടിപ്പിച്ചതോടെ വീട്ടുകാര്‍ ഇരുമ്പ് കൂട്ടിലടക്കുകയായിരുന്നു.

കൂടിനരികില്‍ അമ്മ വാങ് മുക്സിങ് എപ്പോഴും കാവല്‍ ഉണ്ടാകും. എന്റെ മകന്‍ ഭ്രാന്തനാണ്, പുറത്ത് വിട്ടാല്‍ ആരെയെങ്കിലും കൊല്ലുമെന്നാണ് അമ്മ പറയുന്നത്. ആവശ്യമുള്ളപ്പോള്‍ ഭക്ഷണവും വെള്ളവും യുവാവിന് നല്‍കും. താന്‍ എപ്പോഴും മകന്റെ കൂടിനരികില്‍ ഇരുന്ന് കരയാറുണ്ടെന്നു അമ്മ പറഞ്ഞു.

ചൈനയില്‍ മാനസികരോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നാണ് രാജ്യത്തെ ആരോഗ്യ മന്ത്രാലയം പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :