ഐസ്ക്രീം പാര്‍ലര്‍ കേസില്‍ അധിക സത്യവാങ്മൂലം: അന്വേഷണത്തില്‍ ജേക്കബ് പുന്നൂസ് ഇടപെട്ടുവെന്ന് വിഎസ്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സുപ്രീംകോടതിയില്‍ വിഎസിന്റെ അധിക സത്യവാങ്മൂലം. അന്വേഷണത്തില്‍ ജേക്കബ് പുന്നൂസ് ഇടപെട്ടെന്നും അന്വേഷണസംഘം അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തിയത് ചട്ടവിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ വി എസ് അച്യുതാനന്ദന് ആരോപിച്ചു.
സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങിയശേഷമാണ് ഐസ്ക്രീം കേസില്‍ വിഎസ് അധിക സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഉന്നത ഉദ്യോഗസ്ഥര്ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് സത്യവാങ്മൂലത്തില്‍ വി എസ് ആരോപിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറലും അന്വേഷണ സംഘവും കൂടിക്കാഴ്ച നടത്തിയതായും വിഎസ് ആരോപിച്ചു.
19-12-2011-ലും 28-01-2012-ലും അറ്റോര്‍ണി ജനറലും അന്വേഷണസംഘവും കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്നും ഇത് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണെന്നും വി എസ് ആരോപിക്കുന്നു. കോടതിയില്‍ മുദ്ര വെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് നടപടിയില്‍ മാത്രം ഒതുങ്ങിയെന്നും കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഈ വാദങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും വി എസ് ആവശ്യപ്പെട്ടു.