അനാശാസ്യ രംഗത്തെ കുടിപ്പക: കൊല്ലപ്പെട്ട ശാലിനിയുടെ കൊലപാതകി അറസ്റ്റില്‍
കോട്ടയം|
WEBDUNIA|
PRO
നഗരമധ്യത്തില്‍ ആസിഡ് ഒഴിച്ച് പത്തനംതിട്ട ളാഹ സ്വദേശിനി ശാലിനിയെ കൊന്ന സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി സ്വര്‍ണമ്മ എന്ന രാധയാണ് പിടിയിലായത്.
കെഎസ്ആര്‍ടിസി ഭാഗത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിവരുകയായിരുന്നു ഇരുവരും. തൊഴില്‍ രംഗത്തെ കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് പറയുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് രാത്രി ഒന്‍പതരയോടെ കോട്ടയം പുളിമൂട് ജംക്ഷനിലാണ് ശാലിനിയെ ആസിഡ് വീണു പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
ആസിഡ് വീണു വികൃതമായ മുഖവുമായി നിലവിളിയോടെ റോഡില്‍ ഇറങ്ങി നിന്ന ശാലിനിയെ പൊലീസ് ജീപ്പ്പിലാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ആശുപത്രിയില്‍ ശാലിനി മരിക്കുകയായിരുന്നു. അനാശ്യാസ പ്രവര്‍ത്തനത്തിന്റെ പേരില്‍ ശാലിനിയെ മുന്‍പ് പലതവണ അറസ്റ്റ് ചെയ്തിട്ടുണ്ട്.