വൈദ്യുതി ബില്‍ അടയ്ക്കാം, ഒറ്റ ക്ലിക്കില്‍

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 24 ഏപ്രില്‍ 2013 (15:12 IST)
PRO
വൈദ്യുതി ബില്‍ ഇനി വീട്ടിലിരുന്നുതന്നെ ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനം വൈദ്യുത ബോര്‍ഡ് ഏര്‍പ്പെടുത്തി. കെഎസ്ഇബിയുടെ വെബ്സൈറ്റി(kseb.in)ലൂടെ എളുപ്പത്തില്‍ ഇത് ചെയ്യാനാകും.

ബാങ്കിങ് സൗകര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി വൈദ്യുതി ബില്‍ അടയ്ക്കാനാകും. വെബ്സൈറ്റിലെ 'പേ ബില്‍സ് ഓണ്‍ലൈന്‍' എന്ന ഓപ്ഷന്‍ ക്ളിക്ക് ചെയ്തു കൊണ്ട് ബില്‍ അടയ്ക്കാനാകും.

ഒടുവില്‍ അടച്ച ബില്ലില്‍ നിന്നും കണ്‍സ്യൂമര്‍ നമ്പറും ബില്‍ നമ്പറും നമുക്ക് ലഭിക്കും.വെബ്സൈറ്റില്‍ കയറി 'പേ ബില്‍സ് ഓണ്‍ലൈന്‍' എന്ന ഓപ്ഷനില്‍ ക്ളിക്ക് ചെയ്താല്‍ എത്തുന്ന വിന്‍ഡോയിലെ നിര്‍ദിഷ്ട കോളത്തില്‍ ഈ രണ്ട് നമ്പറുകളും ഇ-മെയില്‍ അഡ്രസും മൊബൈല്‍ നമ്പറും നല്‍കുക.

തുടര്‍ന്ന് പണം അടക്കാന്‍ ആഗ്രഹിക്കുന്ന വിധം തെരഞ്ഞെടുക്കുക. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയില്‍ ഏത് ഒപ്ഷനും തെരഞ്ഞെടുക്കാവുന്നതാണ്.

നെറ്റ്ബാങ്കിങ് വഴി പണം അടക്കുന്നവരില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായിരിക്കും. പണം അടച്ചു കഴിഞ്ഞാല്‍ ബില്ലിന്‍െറ വിശദാംശങ്ങള്‍ സ്ക്രീനില്‍ തെളിയും. വിശദാംശങ്ങള്‍ ഇ-മെയില്‍ വിലാസത്തിലും മൊബൈല്‍ വഴിയും ലഭ്യമാകും. ആവശ്യമെങ്കില്‍ ഉപഭോക്താവിന് ഇവയുടെ പ്രിന്‍റ് എടുക്കാവുന്നതുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :