ഇന്റെര്‍നെറ്റ് കടകളില്‍ നിന്നും വാങ്ങുന്നവരില്‍ കേരളവും മുന്‍നിരയില്‍
കൊച്ചി|
WEBDUNIA|
PRO
ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഇബെയുടെ ഇ-കൊമേഴ്സ് സെന്‍സസില്‍ മികച്ച ഇ-വ്യാപാരം നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്‍പതാം സ്ഥാനത്ത്.
ആദ്യമായാണ് ഇബെയുടെ പട്ടികയിലെ ആദ്യ പത്തു സ്ഥാനങ്ങളില്‍ കടക്കുന്നത്. കേരളം വരും വര്‍ഷങ്ങളില്‍ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനിയുടെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി ദീപതോമസ് പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ ഇ-വ്യാപാര കേന്ദ്രം കൊച്ചിയാണ്. തിരുവനന്തപുരവും തൃശൂരുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. സംസ്ഥാനത്തെ പ്രമുഖ ഗ്രാമീണ ഓണ്‍ലൈന്‍ ഇ-വ്യാപാര ഹബ് കാര്‍ത്തികപ്പള്ളിയാണ്. ചിറയിന്‍കീഴ് രണ്ടാംസ്ഥാനത്തും കുന്നത്തുനാട് മൂന്നാമതുമാണ്.
ഉത്പാദന വസ്തുക്കൾ ഓണ്‍ലൈനായി ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന സ്ഥലം റാന്നിയാണ്. കണ്ണൂര്‍ രണ്ടാമതും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്.