ഇന്ത്യയില്‍ 100 കോടി മൊബൈല്‍ ഫോണുകള്‍; കക്കൂസുകള്‍ പക്ഷേ 30 ശതമാനം മാത്രം
ജനീവ|
WEBDUNIA|
PRO
ലോകമൊട്ടാകെ 700 കോടി മൊബൈല്‍ഫോണുകളുണ്ടെങ്കിലും കക്കൂസുകള്‍ 450 കോടി ആള്‍ക്കാര്‍ക്കു മാത്രമേയുള്ളുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഇന്ത്യയിലാണെങ്കില്‍ 100 കോടി മൊബൈല്‍ ഫോണുകളുണ്ടെങ്കിലും കക്കൂസുകള്‍ പക്ഷേ വെറും 30 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2002ല്‍ വെറും 45 ദശലക്ഷം മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് നിന്നുമാണ് ഇന്ത്യയുടെ മൊബൈല്‍ ഉപയോഗ കുതിച്ച് ചാട്ടം. മൊബൈല്‍ ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോഴും ഇന്ത്യയിലെ 60 ശതമാനത്തോളം ആളുകള്‍ തുറസായ സ്ഥലത്താണ് മലവിസര്‍ജ്ജനം നടത്തുന്നത്.
അയല്‍രാജ്യമായ പാകിസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. 40 ദശലക്ഷം ജനങ്ങള്‍ ടോയ്‌ലറ്റ് ഇല്ലാത്തവരുണ്ടെങ്കിലും 111 ദശലക്ഷം ആളുകള്‍ക്ക് മൊബൈലുകളുണ്ട്.