1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Whatsapp with new update lets you translate messages in native language

സന്ദേശങ്ങൾ മാതൃഭാഷയിലേക്ക് മാറ്റാം: പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്

Whatsapp
ഉപയോക്താക്കള്‍ക്കായി ട്രാന്‍സ്ലേറ്റര്‍ ഫീച്ചര്‍ പുറത്തിറക്കി വാട്‌സാപ്പ്. വാട്‌സാപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ ഉപയോക്താവിന് സ്വന്തം ഭാഷയില്‍ വായിക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.
 
 വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം സന്ദേശങ്ങള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനാകുന്ന ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണ്. ഉപയോക്താവിന്റെ ആവശ്യാനുസാരം മാത്രമെ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളു. ഓഫ്‌ലൈനായും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സന്ദേശങ്ങളുടെ വിവര്‍ത്തനങ്ങള്‍ ലഭിക്കുന്നതിന് ഭാഷാ പായ്ക്ക് മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്യാം. 
അടുത്ത ലേഖനം
കർണാടകയിൽ വിനോദയാത്രയ്ക്ക് പോയ 4 വിദ്യാർഥികൾ മുങ്ങിമരിച്ചു, അധ്യാപകരെ അറസ്റ്റ് ചെയ്ത് ശേഷം ജാമ്യത്തിൽ വിട്ടയച്ചു