അനുബന്ധ വാര്‍ത്തകള്‍
- പീഡനക്കേസിൽ ചുമട്ടുതൊഴിലാളി അറസ്റ്റിലായി
- 'എല്ലാം ഒന്നില്‍ നിന്ന് തുടങ്ങുന്നു';സാന്ദ്ര നിര്‍മ്മിക്കുന്ന 'നല്ല നിലാവുള്ള രാത്രി' ചിത്രീകരണം ആരംഭിച്ചു
- ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' ചിത്രീകരണം ആരംഭിച്ചു,മല്ലുസിംഗിന്റെയും മാമാങ്കത്തിന്റെയും നിര്‍മ്മാതാക്കള്‍ ഒന്നിക്കുന്നു
- അശ്ലീല വീഡിയോ നിർമ്മാണം: സംവിധായകനും സംവിധായികയും അറസ്റ്റിൽ
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സംയുക്ത മേനോന്റെ പ്രായം അറിയുമോ
തീയതി അടിസ്ഥാനത്തിൽ മെസേജുകൾ തെരയാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്
ഉപഭോക്താക്കൾക്ക് മുന്നിൽ പുതിയൊരു ഫീച്ചർ കൂടെ അവതരിപ്പിച്ച് വാട്സാപ്പ്. ഉപഭോക്താക്കൾക്ക് വാട്ട്സാപ്പ് ചാറ്റുകളിലെ സന്ദേശങ്ങൾ തീയതി അടിസ്ഥാനത്തിൽ തെരെയാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഐഒഎസ് ഉപഭോക്താക്കൾക്കായിരിക്കും ആദ്യം ഈ സേവനം ലഭ്യമാവുക എന്നാണ് റിപ്പോർട്ട്. ചാറ്റിൽ ഒരു സന്ദേശം സെർച്ച് ചെയ്യാൻ ശ്രമിക്കുമ്പോൾ വരുന്ന കീബോർഡിന് മുകളിലായി ഒരു കലണ്ടർ ബട്ടൻ നൽകിയിട്ടുണ്ടാകും. അതിൽ ലിക്ക് ചെയ്യുമ്പോൾ തീയ്യതി തെരെഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. തീയ്യതി തെരെഞ്ഞെടുത്താൽ ആ തീയതിയിൽ വന്ന സന്ദേശങ്ങൾ കാണാനാകും.
2 വർഷം മുൻപ് തന്നെ വാട്ട്സാപ്പ് ഈ ഫീച്ചർ അവതരിപ്പിക്കാൻ ശ്രമിച്ചെന്നും എന്നാൽ പിന്നീട് വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്നും വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.