ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' ചിത്രീകരണം ആരംഭിച്ചു,മല്ലുസിംഗിന്റെയും മാമാങ്കത്തിന്റെയും നിര്‍മ്മാതാക്കള്‍ ഒന്നിക്കുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (11:34 IST)
ഉണ്ണി മുകനായകനായി എത്തുന്ന പുതിയ ചിത്രമാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്.

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.

എന്റെ പുതിയ സിനിമ ഇന്ന് തുടങ്ങി.
''മാളികപ്പുറം'' എന്നാണ് പേര്.

എന്റെ മല്ലുസിംഗിന്റെ പ്രൊഡ്യൂസറും ജേഷ്ഠ സഹോദരനുമായ ആന്റോ ചേട്ടന്റെ ഒരു വലിയ സ്വപ്നമാണ് ഈ സിനിമ, മാമാങ്കം സിനിമ പ്രൊഡ്യൂസ് ചെയ്ത വേണു ചേട്ടനും ഇതിന്റെ നിര്‍മാണ പങ്കാളി ആണ്. എനിക്ക് ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ്.
വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ള ആണ്. ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്.

എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ വച്ചായിരുന്നു പൂജ. പൂജക്ക് ശേഷം ഗണപതിഭഗവാന് തേങ്ങയുടച്ച് മധുരം വിതരണം ചെയ്തു ചിത്രീകരണം ആരംഭിച്ചു.

സ്വാമി ശരണം!
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :