'എല്ലാം ഒന്നില്‍ നിന്ന് തുടങ്ങുന്നു';സാന്ദ്ര നിര്‍മ്മിക്കുന്ന 'നല്ല നിലാവുള്ള രാത്രി' ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (15:01 IST)
'നല്ല നിലാവുള്ള രാത്രി' ചിത്രീകരണം ആരംഭിച്ചു.ആമേന്‍, സക്കറിയയുടെ ഗര്‍ഭണികള്‍, ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ സാന്ദ്ര നിര്‍മ്മിക്കുന്ന പുതിയ സിനിമ.

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാകും ചിത്രം. പുതുമുഖ താരങ്ങളും ചിതറയില്‍ ഉണ്ടാകും. സിനിമയുടെ പൂജ ചടങ്ങുകളില്‍ സാന്ദ്രയും കുടുംബവും

'നല്ല നിലാവുള്ള രാത്രി' Starts rolling . പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു കൂട്ടുകെട്ടില്‍നിന്നും ഉണ്ടായതാണ് എന്റെ ആദ്യ സിനിമയായ ഫ്രൈഡേ. പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം എല്ലാം ഒന്നില്‌നിന്നും തുടങ്ങുന്നു . കൂടെ ഉണ്ടാവണം'-സാന്ദ്ര കുറിച്ചു.
സാന്ദ്രയുടെ ഭര്‍ത്താവ് വില്‍സണ്‍ ജോണിനെയും ചിത്രങ്ങളില്‍ കാണാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :