36 ഭാഷകൾ കൂടി ചേർത്ത് സ്പോട്ടിഫൈ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (16:48 IST)
ലോകമെമ്പാടുമുള്ള 36 ഭാഷകൾ കൂടി ചേർത്ത് ജനപ്രിയ മ്യൂസിക് സ്ട്രീമിങ് ബ്രാൻഡായ സ്പോട്ടിഫൈ കൂടുതൽ സ്മാർട്ടാവുന്നു. ഇതിൽ 12 എണ്ണം ഇന്ത്യൻ ഭാഷകളായിരിക്കും.ഹിന്ദി, ഗുജറാത്തി, ഭോജ്പുരി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ബംഗാളി എന്നിവയാണ് പന്ത്രണ്ട് പുതിയ ഇന്ത്യൻ ഭാഷകൾ.

നിലവിൽ ആഗോളതലത്തിൽ 62 ഭാഷകളിൽ സ്പോട്ടിഫൈ ലഭ്യമാണ്.2021 ല്‍ എട്ട് പുതിയ വിപണികളില്‍ ഒന്നാണ് ഇന്ത്യയെന്നും കമ്പനി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രാദേശിക ഭാഷകളിൽ സ്പോട്ടിഫൈ കൂടുതൽ ശ്രദ്ധ തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :