ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറിന് പകരം സ്വന്തം ആപ്പ് സ്റ്റോറുമായി ഇന്ത്യ

അഭിറാം മനോഹർ| Last Modified വെള്ളി, 19 മാര്‍ച്ച് 2021 (19:51 IST)
മെയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി തദ്ദേശീയമായി വികസിപ്പിക്കുന്ന ആപ്ലിക്കേഷൻ സ്റ്റോറായ 'മൊബൈൽ സേവ ആപ്സ്റ്റോർ’ പരീക്ഷണഘട്ടത്തിലാണെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ അറിയിച്ചു.

സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും ഉൾപ്പെടെ 965 മൊബൈൽ ആപ്ലിക്കേഷനുകളാണ് നിലവിൽ സ്റ്റോറിൽ ഉള്ളത്. കൂടുതൽ ആപ്പുകൾ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഗൂഗിളിന്റെ പ്ലേസ്റ്റോറിനാണ് 97 ശതമാനം വിപണിവിഹിതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :