"അരികെ" മലയാളികൾക്ക് മാത്രമായി ഒരു ഡേറ്റിംഗ് ആപ്പ്

അഭിറാം മനോഹർ| Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (15:06 IST)
ആഗോളതലത്തിൽ മലയാളികൾക്ക് മാത്രമായി ഒരു ഡേറ്റിങ് ആപ്പ്. 21നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയാണ് അരികെ എന്ന ഡേറ്റിങ് ആപ്പ് പ്രവർത്തിക്കുന്നത്. അയിൽ എന്ന ഡേറ്റിങ് ആപ്പിന്റെ പ്രാദേശികമായ ആദ്യത്തെ പതിപ്പാണ് അരികെ.

ആറു വര്‍ഷമായി ഡേറ്റിംഗ് ആപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അനുഭവം വച്ചാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്ന് അയില്‍ സ്ഥാപകനും സിഇഒയുമായ എബില്‍ ജോസഫ് പറഞ്ഞു. പ്രദേശിക ഭാഷകളിലേക്ക് ഡേറ്റിംഗ് ആപ്പ് എന്ന ആശയത്തിന്‍റെ തുടക്കമാണ് അരികെയെന്നും പ്രാദേശികമായ സൗഹൃദങ്ങൾ കണ്ടെത്താൻ ആപ്പിലൂടെ കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :