ഗൂഗിൾ ആപ്പുകൾ ക്രാഷ് ആകുന്നതായി വ്യാപക പരാതി, പരിഹാരത്തിന് ശ്രമിക്കുന്നുവെന്ന് ഗൂഗിൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (20:19 IST)
ആൻഡ്രോയ്‌ഡ് ആപ്പുകളിൽ പ്രശ്‌നം നേരിടുന്നതായി വ്യാപക പരാതി. ഗൂഗിള്‍ പേ, ജി-മെയില്‍, ഗൂഗിള്‍ ക്രോം എന്നീ ആപ്പുകള്‍ക്കെല്ലാം പ്രശ്നം നേരിടുന്നുവെന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും പരാതി ഉയരുന്നുണ്ട്.

അതേസമയം ജി-മെയില്‍ അടക്കമുള്ള ആപ്പുകള്‍ക്ക് പ്രശ്നം നേരിടുന്നു എന്ന കാര്യ ഗൂഗിള്‍ സ്ഥിരീകരിച്ചു. ജി-മെയിലില്‍ ഒരു വിഭാഗം ഉപയോക്താക്കള്‍ക്ക് പ്രശ്നം നേരിടുന്നുവെന്ന് മനസ്സിലാക്കുന്നു. ഇവർക്ക് ആപ്പുവഴി ഉപയോഗിക്കാൻ സാധിക്കില്ല. ഇത് പരിഹരിക്കാൻ ആവശ്യമായ അപ്‌ഡേറ്റ് ഉടൻ ലഭ്യമാക്കുമെന്നും അതുവരെ ഉപഭോക്താക്കൾ വെബ് പതിപ്പ് ഉപയോഗിക്കണമെന്നും ഗൂഗിൾ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :