1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Whatsapp feature lets users creates avatar says report

Whatsapp: ഇനി വാട്ട്സാപ്പിലും അവതാർ ക്രിയേറ്റ് ചെയ്യാം, പുതിയ ഫീച്ചറുമായി മെറ്റ

whatsapp
ഫെയ്സ്ബുക്കിലെ പോലെ വാട്ട്സാപ്പിലും ഇനി അവതാർ നിർമിക്കാം. അവതാറുകൾ ചാറ്റിലൂടെ സ്റ്റിക്കറുകളായും ഷെയർ ചെയ്യാം. വാട്ട്സാപ്പിൻ്റെ ബീറ്റാ വേർഷനിലാണ് അവതാർ സെറ്റിങ്സ് ലഭ്യമാവുക. വീഡിയോ കോളുകളുടെ സമയത്ത് അവതാർ ഉപയോഗിച്ച് മുഖം മറയ്ക്കാനുള്ള ഫീച്ചറും അടുത്തുതന്നെ വരുമെന്നാണ് വിലയിരുത്തുന്നത്.
 
നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അവതാർ സെഷനിൻ്റെ വിവരങ്ങൾ ഒന്നും മെറ്റ പുറത്തുവിട്ടിട്ടില്ല. ലിംഗ-വർണ ഭേദമന്യേ ഉപഭോക്താക്കൾക്ക് തങ്ങളുടെ അവതാറുകൾ നിർമിക്കാൻ കഴിയും. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.22.15.5 - ലാണ് അവതാറുകൾ ആദ്യം അവതരിപ്പിക്കുക.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ITR Filling:ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടില്ലെന്ന് കേന്ദ്രം