നേരിടുന്നത് സാമ്പത്തിക മാന്ദ്യതയോ? നിയമനങ്ങൾ 30 ശതമാനം വെട്ടിക്കുറച്ച് മെറ്റാ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ജൂലൈ 2022 (18:19 IST)
ഈ വർഷം എഞ്ചിനിയർമാരെ നിയമിക്കുന്നതിനുള്ള പദ്ധതികൾ 30 ശതമാനം വെട്ടിക്കുറച്ചതായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. കടുത്ത സാമ്പത്തിക മാന്ദ്യം നേരിടാൻ ജീവനക്കാർക്ക് മുന്നറിയിപ്പും സക്കർബർഗ് നൽകിയിട്ടുണ്ട്. സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നതെന്ന് സക്കർബർഗ് ജീവനക്കാരോട് പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

പ്രതിസന്ധിയിൽ മെറ്റ

2022ൽ 10,000 പുതിയ നിയമനങ്ങൾ നൽകാൻ മെറ്റാ പദ്ധതിയിട്ടിരുന്നെങ്കിലും സാമ്പഠിക മാന്ദ്യം കണക്കിലെടുത്ത് ഇത് 6,000 മുതൽ 7,000 വരെയാക്കി കുറച്ചിരിക്കുകയാണ്. നിയമനം വെട്ടിച്ചുരുക്കുന്നതിനൊപ്പം നിലവിലെ ജീവനക്കാരെ പിരിച്ചുവിടാനും കമ്പനി നീക്കം നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.

അമേരിക്കൻ വിപണികളിലെ മാന്ദ്യവും ചിലവ് ചുരിക്കാൻ ടെക് കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയ്ക്ക് ഈ വർഷം അതിൻ്റെ വിപണി മൂല്യത്തിൻ്റെ പകുതിയോളം നഷ്ടമായിരുന്നു. ഇൻസ്റ്റഗ്രാം ഉപഭോക്താക്കളിൽ വർധനവുണ്ടെങ്കിലും ഫെയ്സ്ബുക്കിൽ സജീവ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :