അനുബന്ധ വാര്ത്തകള്
- Whatsapp Update: ആറല്ല, ഇഷ്ടമുള്ളത്ര റിയാക്ഷൻ ഇമോജികൾ ലഭിക്കും: വാട്സാപ്പ് പുതിയ അപ്ഡേറ്റിൽ
- വാട്സാപ്പിൽ ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ട് വീണ്ടെടുക്കാം: അവസരം നൽകി കമ്പനി
- സ്ത്രീകൾക്ക് പ്രയോജനമാകുന്ന പുതിയ ചാറ്റ് ബോട്ട്, വാട്സാപ്പിൽ ഇനി പിരിയഡ്സ് ട്രാക്ക് ചെയ്യാം
- സർട്ടിഫിക്കറ്റുകൾ ഇനി വാട്ട്സ്ആപ്പ് വഴിയും, ഡിജിലോക്കർ സേവനത്തിന് പുതിയ സംവിധാനം
- ഇനി വിളിച്ചുപറയാതെ ഇറങ്ങിപോരാം, ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ പുതിയ സംവിധാനവുമായി വാട്സ്ആപ്പ്
Whatsapp: വാട്ട്സാപ്പിൽ ഇനി ടൈപ്പും ചെയ്യേണ്ട, മെസേജ് അയക്കാൻ ഈ ഫീച്ചർ ഉപയോഗിക്കാം
ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റൻ്റ് മെസേജിങ് ആപ്പാണ് വാട്ട്സാപ്പ്.സാധാരണയായി കീബോർഡ് ഉപയോഗിച്ചുകൊണ്ടാണ് വാട്ട്സാപ്പിൽ നമ്മൾ മെസേജുകൾ അയക്കുന്നത്. വോയ്സ് നോട്ടുകൾ അയക്കുന്നതും സർവ്വസാധാരണമാണ്. എന്നാൽ സാങ്കേതിക വിദ്യകൾ അതിവേഗം വികസിക്കുമ്പോൾ ഡിജിറ്റൽ വോയ്സ് അസിസ്ടുകൾ ഉൾപ്പടെയുള്ള സേവനങ്ങൾ വാട്ട്സാപ്പിലും ലഭ്യമാണ്.
വോയ്സ് അസിസ്റ്റൻ്റ് സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ മെസേജുകൾ ടൈപ്പ് ചെയ്യേണ്ടതില്ല എന്നതാണ് ഉപഭോക്താക്കൾക്ക് നൽകുന്ന സൗകര്യം. വെബ് സെർച്ചിനും മറ്റും വോയ്സ് കമാൻഡ് നൽകുന്ന പോലെ മെസേജുകൾ അയക്കാനും വോയ്സ് കമാൻഡ് മാത്രം മതി. ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമായ ഗൂഗിൾ അസിസ്റ്റൻ്റ് സൗകര്യം പ്രയോജനപ്പെടുത്തി വാട്ട്സാപ്പിലും മെസേജ് അയക്കാവുന്നതാണ്.
ഇതിനായി നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലെ ഗൂഗിൾ ആപ്പ്പ തുറന്ന് ഗൂഗിൾ അസിസ്റ്റൻ്റ് ആക്ടീവ് ആക്കുക. തുടർന്ന് സെൻഡ് എ വാട്ട്സാപ്പ് മെസേജ് ടു (കോണ്ടാക്ടിൻ്റെ പേര്) പറയുക. നിങ്ങൾ പറഞ്ഞ പേരിലാണ് കോണ്ടാക്ട് സേവ് ചെയ്തതെന്ന് ഉറപ്പിക്കണം. തുടർന്ന് എന്ത് സന്ദേശമാണ് നിങ്ങൾ അയക്കാൻ ആഗ്രഹിക്കുന്നതെന്ന് ഗൂഗിൾ അസിസ്റ്റ് നിങ്ങളോട് ചോദിക്കും. അയക്കേണ്ട സന്ദേശം പറയുക.
കൺഫർമേഷൻ നൽകാൻ ഗൂഗിൾ അസിസ്റ്റ്സ്റ്റ് ആവശ്യപ്പെടുമ്പോൾ യെസ് നൽകുക. നിങ്ങളുടെ സ്ഥിരീകരണം കഴിഞ്ഞാൽ സെലക്റ്റഡ് ആയ കോണ്ടാക്ടിന് വാട്ട്സാപ്പ് സന്ദേശം അയക്കാം. ഗൂഗിൾ അസിസ്റ്റിന് പകരം സിരിയുടെ സേവനം ഉപയോഗിച്ച് ഐഫോണിലും വോയ്സ് കമാൻഡ് സൗകര്യം പ്രയോജനപ്പെടുത്താം.