കോൾ- ലിങ്ക് ഫീച്ചറുമായി വാട്ട്സ്ആപ്പ്: ഉപയോഗിക്കേണ്ടത് ഇങ്ങനെ

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (19:12 IST)
കോൾ ലിങ്ക് എന്ന പുതിയ ഫീച്ചറുമായി ടെക് ഭീമനായ വാട്ട്സാപ്പ്. പുതിയ കോൾ ചെയ്യാനോ നിലവിലുള്ള കോളിൽ ആഡ് ചെയ്യാനോ ഉപഭോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് കോൾ ലിങ്ക്.കോൾ ചെയ്യുന്ന ടാബിൽ കോൾ ലിങ്കുകൾ എന്ന ഓപ്ഷൻ ഉണ്ടാകും. ഇത് ഉപയോഗിച്ച് ഓഡിയോ അല്ലെങ്കിൽ വീഡിയോ കോളിനായി മറ്റൊരാളെ ക്ഷണിക്കാൻ ന്‍ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ, മറ്റെതെങ്കിലും ചാറ്റിലോ പങ്കുവയ്ക്കാനുള്ള ലിങ്ക്
ക്രിയേറ്റ് ചെയ്യാൻ കഴിയും.

ഈ ആഴ്ച അവസാനത്തോടെയാകും പുറത്തിറങ്ങുക. ഇതിനായി വാട്ട്സപ്പ് അപ്പ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഒരേ സമയം വാട്ട്സാപ്പിലെ 32 പേർക്കുള്ള ഗ്രൂപ്പ് വീഡിയോ കോൾ സെറ്റിങ്സ് ഉടൻ പുറത്തിറക്കുമെന്നും വാട്ട്സ്ആപ്പ് അറിയിച്ചു.ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വാട്ട്‌സ്ആപ്പ് കോൾ ലിങ്ക് ഫീച്ചറിനെ കുറിച്ച് സക്കർബർഗ് പറയുന്നത്. ഇത് വരുന്നതോടു കൂടി
ഒറ്റ ടാപ്പിലൂടെ കോളിൽ ചേരാൻ കഴിയും.

ഏതെല്ലാം പ്ലാറ്റ്ഫോമുകൾ ഈ ഫീച്ചറിനെ പിന്തുണയ്ക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ഇവ ലഭ്യമാകുമെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :