Instagram:ഫോട്ടോകളുടെ വലിപ്പം കൂട്ടാം, പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (19:23 IST)
ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇൻസ്റ്റാഗ്രാം അൾട്രാ ടോൾ 9:16 സൈസിലുള്ള ഫോട്ടോകൾ പരീക്ഷിക്കാൻ ശ്രമിക്കുമെന്ന് ഇൻസ്റ്റഗ്രാം സിഇഒ ആദം മൊസേരി. നിലവിൽ ഫോട്ടോകൾ ക്രോപ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. 9:16 റേഷിയോയിൽ ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിരഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയും.

നേരത്തെ ടിക്ക്ടോക്കിന് സമാനമായി മാറ്റങ്ങൾ വരുത്താൻ ഇൻസ്റ്റഗ്രാം ശ്രമിച്ചിരുന്നു. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് മെറ്റ ഈ തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഫുൾ സ്ക്രീൻ ഹോം ഫീഡ് ഉൾപ്പടെയുള്ള മാറ്റങ്ങളാണ് ഇൻസ്റ്റഗ്രാം ഒഴിവാക്കിയത്. ടിക്ടോക്കിനെ പോലെ ഇൻസ്റ്റഗ്രാം ആകുന്നത് അവസാനിപ്പിക്കണമെന്ന് ഉപഭോക്താക്കളും സെലിബ്രിറ്റികളും ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് ഇൻസ്റ്റഗ്രാമിൻ്റെ വരുമാനത്തിൽ ഇടിവ് ഉണ്ടായിരുന്നു.അടുത്തിടെ ഇൻസ്റ്റാഗ്രാം റീൽസിൻ്റെ ദൈർഘ്യം മെറ്റ ഉയർത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :