അനുബന്ധ വാര്‍ത്തകള്‍
- കർഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്സ്
- കറുത്ത വിന്റേജ് ബെൻസിന്റെ ഡോർ തുറന്ന് ഇറങ്ങി മോഹൻലാൽ, ആറാട്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറൽ
- കോഹ്ലി ഇല്ലെങ്കിലും പ്രശ്നമില്ല; നായകന്റെ കരുത്തുകാട്ടി രഹാനെ
- കൊവിഡ് വാസ്കിൻ കുത്തിവയ്പ്പ് ആരംഭിച്ച് റഷ്യ: ആദ്യഘട്ടത്തിൽ 13 ദശലക്ഷം പേർക്ക് നൽകും
- കാമുകനൊപ്പം ജീവിയ്ക്കാൻ തീരുമാനിച്ചു; യുവതിയുടെ വിരലുകൾ മുറിച്ചുമാറ്റി അച്ഛന്റെയും സഹോദരന്റെയും ക്രൂരത
പുതിയ നിബന്ധനകൾ ഉടൻ, അംഗീകരിയ്ക്കാതെ വാട്ട്സ് ആപ്പ് ഉപയോഗിയ്ക്കാൻ സാധിയ്ക്കില്ല !
വാട്ട്സ് ആപ്പ് തങ്ങളുടെ ടേംസ് ആൻഡ് കണ്ടീഷൻസിൽ മാറ്റം വരുത്താൻ ഒരുങ്ങുനതായി റിപ്പോർട്ടുകൾ. അടുത്ത വർഷം ഫെബ്രുവരിയോടെ നിബന്ധനകൾ പുതുക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതുക്കിയ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ പിന്നീടങ്ങോട്ട് വാട്ട്സ് ആപ്പ് ഉപയോഗിയ്ക്കാനാകു. വബീറ്റ ഇൻഫോയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. പ്രൈവസി പോളിസി അപ്‌ഡേറ്റ് നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ഷോട്ട് വാബീറ്റ ഇന്‍ഫോ പങ്കുവെച്ചിരുന്നു.
വാട്‌സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ കൈകാര്യം, ഉപയോഗം, വാട്‌സാപ്പ് ഉൾപ്പടെയുള്ള ഫെയ്സ്ബുക്കിന്റെ സേവനങ്ങൾ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഏതുവിധത്തിൽ ഉപയോഗിയ്ക്കാം എന്നിവയെല്ലാമായിരിയ്ക്കും പുതിയ പ്രൈവസി അപ്ഡേറ്റിൽ ഉണ്ടാവുക. അടുത്തിടെ വാട്ട്സ് ആപ്പ് അവതരിപ്പിച്ച ഇൻ ആപ്പ് ബാനറായാണ് ഈ അപ്ഡേറ്റുകൾ കാണിയ്ക്കുക. ഇത് അംഗീകരിയ്ക്കാതെ വാട്ട്സ് ആപ്പ് തുടർന്ന് ഉപയോഗിയ്ക്കാനാകില്ല.