കോഹ്‌ലി ഇല്ലെങ്കിലും പ്രശ്നമില്ല; നായകന്റെ കരുത്തുകാട്ടി രഹാനെ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 6 ഡിസം‌ബര്‍ 2020 (13:43 IST)
സിഡ്‌നി: ടെസ്റ്റ് പരമ്പര ആരംഭിയ്ക്കുന്നതിന് മുൻപ് തന്നെ ഓസ്ട്രേലിയൻ ടീമിന് മുന്നറിയിപ്പുമായി രഹാനെ. കോഹ്‌ലി മടങ്ങിയാലും ഇന്ത്യൻ ടീമിനെ നയിയ്ക്കാൻ താൻ കരുത്തനാണ് എന്ന മുന്നറിയിപ്പാണ് സെഞ്ച്വറി പ്രകടനത്തിലൂടെ രഹാനെ സന്നാഹ മത്സരത്തിൽ നൽകിയത്. 203 പന്തില്‍ നിന്നാണ് രഹാനെ സെഞ്ചുറി തികച്ചത്. അതേസമയം ഓസ്ട്രേലിയ എ ടീമിനെതിരെ ഇന്ത്യ തകർന്നു. ഇന്ത്യൻ നിരയിൽ രഹാനെയ്ക്കും ചേതേശ്വർ പൂജാരെയ്ക്കും മാത്രമേ തിളങ്ങാനായൊള്ളു എന്നത് ഇന്ത്യയ്ക്കുള്ള പാഠമാണ്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പൺർമാരെ അതിവേഗം നഷ്ടമായി. ശുഭ്മാൻ ഗില്ലും പൃഥ്വി ഷായും പൂജ്യത്തിനാണ് പുറത്തായത്. ഹനുമാ വിഹാരി 15 റണ്‍സ് നേടി മടങ്ങി. പൂജാര 140 പന്തിൽനിന്നും 54 റൺസെടുത്ത് പിടിച്ചുനിന്നു. ഋഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹയെയാണ് ഇറക്കിയത്. നാല് പന്തുകൾ നേരിട്ട് ഡക്കാവുകയും ചെയ്തു. അശ്വിൻ 5 റൺസെടുത്ത് പുറത്തായി. ഓസിസിനായി ജയിംസ് പാറ്റിന്‍സണ്‍ മൂന്നും മൈക്കല്‍ നെസര്‍, ജാക്‌സണ്‍ ബേര്‍ഡ്, ട്രാവിസ് ഹെഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഡിസംബര്‍ 8 വരെ മൂന്നുദിനം നീളുന്നതാണ് പരിശീലന മത്സരം. ഡിസംബര്‍ 17 നാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :