കൊവിഡ് വാസ്കിൻ കുത്തിവയ്പ്പ് ആരംഭിച്ച് റഷ്യ: ആദ്യഘട്ടത്തിൽ 13 ദശലക്ഷം പേർക്ക് നൽകും

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 6 ഡിസം‌ബര്‍ 2020 (13:09 IST)
മോസ്കോ: കൊവിഡ് വാസ്കിൻ കുത്തിവയ്പ്പ് ആരംഭിച്ച് റഷ്യ. യുകെയും ബഹ്റൈനും ഫൈസറിന്റെ വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് റഷ്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌പുട്നിക് 5 കുത്തിവയ്പ്പ് ആരംഭിച്ചതായുള്ള വാർത്ത പുറത്തുവരുന്നത്. വാക്സിൻ മുൻഗണന ക്രമത്തിൽ മോസ്കോയിലെ ജനങ്ങൾക്ക് നൽകി തുടങ്ങി. വാക്സിന്റെ പരീക്ഷണം പുരോഗമിയ്ക്കുന്നതിനിടെ തന്നെയാണ് റഷ്യ വാക്സിൻ കുത്തിവയ്പ്പ് ആരംഭിച്ചിരിയ്ക്കുന്നത്. സ്‌പുട്നിക് 5 95 ശതമാനം ഫലപ്രദമാണെന്നും, പാർശ്വ ഫലങ്ങൾ കണ്ടെത്തിയിട്ടില്ലെന്നുമാണ് റഷ്യയുടെ അവകാശവാദം.

അദ്യ രണ്ട് ഡോസുകൾ ലഭിയ്ക്കുന്നതിനായി ആയിരത്തോളം പേർ രജിസ്റ്റർ ചെയ്തതായാണ് വിവരം. സ്കൂളുകളിലും ആരോഗ്യ സാമൂഹിക രംഗങ്ങളിലും പ്രവർത്തിയ്ക്കുന്ന 13 ദശലക്ഷം ആളുകൾക്ക് ആദ്യഘട്ടത്തിൽ വാസ്കിൻ ലഭ്യമാക്കുമെന്നും വാക്സിന്റെ ലഭ്യത വർധിയ്ക്കുന്നതിന് അനുസരിച്ച് മു‌ൻഗണന പട്ടിക വർധിയ്ക്കും എന്നും മോസ്കോ ഗവർണർ സെർഗെയ് സോബിയാനിൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. വാസ്കിൻ സ്വീകരിയ്ക്കുന്നതിനായി മോസ്കോയിൽ ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാസ്ക്നാണ് നൽകുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുക. ഈ വർഷം അവസാനത്തോടെ രണ്ട് മില്യൺ വാക്സിൻ ഡോസ് നിർമ്മിയ്ക്കാനാകുമെന്നാണ് റഷ്യയുടെ പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :