അനുബന്ധ വാര്‍ത്തകള്‍
- പുതിയ പ്രൈവസി പോളിസി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് വാട്സാപ്പിന് ഗവണ്മെന്റിന്റെ നോട്ടീസ്
- പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കില്‍ വാട്സ്ആപ്പ് അക്കൗണ്ട് നഷ്ടമാകുമോ? പണി കിട്ടുക ഇങ്ങനെ
- "വാവിട്ട വാക്ക് ഇനി തിരിച്ചെടുക്കാം" പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
- വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഏതെങ്കിലും ഒരംഗം അധിക്ഷേപാര്‍ഹമായ പോസ്റ്റിട്ടാല്‍ അതിനുത്തരവാദി അഡ്മിനല്ലെന്ന് ഹൈക്കോടതി
- എന്താണ് വാട്ട്സ്ആപ്പ് പിങ്ക്? എങ്ങനെ ഇതിൽ ഇരകളാകാതിരിക്കാം?
കേന്ദ്ര സര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി വാട്സ്ആപ്
കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടാനുറപ്പിച്ച് വാട്സ്ആപ്. സോഷ്യല്‍ മീഡിയയുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്സ്ആപ് നിയമപോരാട്ടം നടത്തും. വ്യക്തിയുടെ സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടമെന്ന് വാട്സ്ആപ് ചൂണ്ടിക്കാട്ടുന്നു. വാട്സ്ആപ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്താന്‍ പോകുന്ന പുതിയ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ സ്വകാര്യതാ അവകാശങ്ങളുടെ ലംഘനമാണെന്ന് വാട്സ്ആപ് ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗരേഖ നടപ്പാക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് നല്കിയ മൂന്നുമാസത്തെ സമയം മേയ് 25-ന് അവസാനിച്ചിരുന്നു.
അടുത്ത ലേഖനം