രാജ്യത്ത് പുതിയതായി രണ്ടുലക്ഷത്തിലധികം കൊവിഡ് കേസുകള്‍; മരണം 4,157

ശ്രീനു എസ്| Last Modified ബുധന്‍, 26 മെയ് 2021 (11:34 IST)
രാജ്യത്ത് പുതിയതായി രണ്ടുലക്ഷത്തിലധികം കൊവിഡ് കേസുകള്‍. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2,08,921 പേര്‍ക്ക്. 2,95,955 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ രോഗം മൂലം 4,157 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരായവരുടെ എണ്ണം 2,71,57,795 ആയി ഉയര്‍ന്നു. ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത് 3,11,388 പേരാണ്. 20കോടിയിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :