വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഏതെങ്കിലും ഒരംഗം അധിക്ഷേപാര്‍ഹമായ പോസ്റ്റിട്ടാല്‍ അതിനുത്തരവാദി അഡ്മിനല്ലെന്ന് ഹൈക്കോടതി

ശ്രീനു എസ്| Last Modified ചൊവ്വ, 27 ഏപ്രില്‍ 2021 (17:27 IST)
വാട്സാപ്പ് ഗ്രൂപ്പില്‍ ഏതെങ്കിലും ഒരംഗം മറ്റൊരാളെ അധിക്ഷേപിക്കുന്നരീതിയിലോ ദോഷകരമായ രീതിയിലോ ഒരു പോസറ്റിട്ടാല്‍ അതിന് ഉത്തരവാദി ആ ഗ്രൂപ്പിന്റെ അഡ്മിന്‍ അല്ലെന്നും അത് ചെയ്യുന്ന വ്യക്തിയായിരിക്കും പൂര്‍ണ ഉത്തരവാദിയും കുറ്റക്കാരനുമെന്ന് ബോംബെ ഹൈക്കോടതി.

ഒരു വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. ഗ്രൂപ്പ് അഡ്മിന് പരിമിതമായ അധികാരങ്ങള്‍ മാത്രമാണുള്ളതെന്നും ഒരാള്‍ പോസ്റ്റ് ചെയ്യുന്ന വിഷയത്തില്‍ ഒന്നും ചെയ്യാനുള്ള അധികാരം അവര്‍ക്കില്ലെന്നും കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :