അനുബന്ധ വാര്ത്തകള്
- മോറീസ് ഗ്യാരേജസിന്റെ കരുത്തൻ എസ് യു വി എംജി ഹെക്ടർ ഇന്ത്യയിലേക്ക് !
- സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് കേരളത്തിൽനിന്ന്, ഭാവന എൻ ശിവദാസ് എന്ന മിടുക്കി നേടിയത് 500ൽ 499 മാർക്ക്
- പബ്ജി കളിക്കാൻ അനുവദിക്കാത്ത ഭർത്താവിനെ വേണ്ട, വിവാഹമോചനത്തിനൊരുങ്ങി യുവതി !
- പ്രണയിച്ച് വിവാഹം കഴിച്ചതിന് നവദമ്പതികളെ ജീവനോടെ തീ കൊളുത്തി, താഴ്ന്ന ജാതിക്കാരനെ വിവഹം കഴിച്ചതിന് യുവതിയുടെ വീട്ടുകാർ ചെയ്ത ക്രൂരത ഇങ്ങനെ
- സൂക്ഷിച്ചില്ലെങ്കിൽ ഈ നക്ഷത്രക്കാർ നിങ്ങൾക്ക് എട്ടിന്റെ പണി തരും !
റിയൽമി X മെയ് 15ന് വിപണിയിൽ !
ഏറെ പ്രത്യേകതകളുമായി റിയൽമിയുടെ ഫ്ലാഗ്ഷിപ്പ് സ്മർട്ട്ഫോണായ റിയൽമി Xനെ കമ്പനി മെയ് 15ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ റിയൽമി X ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിയൽമി സി ഇ ഒ മാധവ് സേത്ത് വ്യക്തമാക്കുകയും ചെയ്തു.
മെയ് 15ന് റിയമി 3 പ്രോയെയോ, റിയൽമി Xനെയോ കമ്പനി വിപണിയിൽ അവതരിപ്പിക്കും എന്ന് നേരത്തെ തന്നെ റൂമറുകൾ പരന്നിരുന്നു. റെഡ്മി X സ്മാർട്ട്ഫോൺ വിപണിയിലെത്തും എന്ന് വാർത്തകൾ പ്രചരിച്ചപ്പോൾ തന്നെ റിയൽമി X അണിയറയിൽ ഒരുങ്ങുന്നതായി റിയൽമി മേധാവി വ്യക്തമാക്കിയിരുന്നു.
റിയൽമിയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോൺ എന്ന പേരിൽ ചില പ്രൊമോ വീഡിയോകളും ചിത്രങ്ങളും ലീക്കായിട്ടുണ്ട്. ഇത് റിയൽമി Xന്റേതാണ് എന്നാണ് കരുതപ്പെടുന്നത്. നോച്ച് ലെസ് ഫുൾ വ്യു ഡിസ്‌പ്ലേയും പോപ്പ് സെൽഫി ക്യാമറയുമാണ് ഫോണിൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ക്വാൽകോമിന്റെ 730 എസ് ഒ സി പ്രൊസസറും, 48 മെഗാപിക്സലിന്റെ പ്രൈമറി റിയർ ക്യാമറയും ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
റിയൽമി Xന് ശേഷം അധികം വൈകാതെ തന്നെ റിയൽമി X Proയെയും കമ്പനി വിപണിയിൽ എത്തിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 855 പ്രോസസറാണ് പ്രോയിൽ പ്രതീക്ഷിക്കപ്പെടുന്നത് സ്മർട്ട്ഫോൺ വിപണിയിൽ ഷവോമിയ്ക്ക് കടുത്ത മത്സരം സൃഷ്ടിക്കാൻ തന്നെയാണ് റിയൽമി ഒരുങ്ങുന്നത്. ഷവോമി വിപണിയിലിറക്കുന്ന ഓരോ സ്മാർട്ട്ഫോണുകൾക്കും മികച്ച കൌണ്ടർ സ്മാർട്ട്ഫോണുകളെ എത്തിച്ച് വിപണി പിടിക്കുകയാണ് റിയൽമി.