പബ്ജി കളിക്കാൻ അനുവദിക്കാത്ത ഭർത്താവിനെ വേണ്ട, വിവാഹമോചനത്തിനൊരുങ്ങി യുവതി !

Last Modified തിങ്കള്‍, 6 മെയ് 2019 (15:29 IST)
അജ്മൻ: ഗെയിമുകളോടുള്ള അമിത ആസക്തി വിവാഹ മോചനങ്ങൾക്ക് വരെ കാരണമാകുന്ന അവസ്ഥ എത്തിയിരിക്കുന്നു. ഗെയിം കളിക്കുന്നത് വിലക്കിയതിന് ഭർത്താവിൽ നിന്നും വിവാഹമോചനത്തിന് ഒരുങ്ങുകയാണ് അജ്മൻ സ്വദേശൊയായ യുവതി. തനിക്കിഷ്ടപ്പെട്ട വിനോദ ഉപാദികൾ ആസ്വദിക്കുന്നതിൽനിന്നും ഭർത്താവ് വിലക്കുന്നു എന്നും അതിനാൽ തനിക്ക് വിവാഹ മോചനം ൻൽകണം എന്നും ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുകണ് യൂവതി ഇപ്പോൾ.

യുവതിയുടെ പരാതിയിൽ എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണ് അജ്മാാൻ പൊലീസ്. ഓൺലൈൻ ഗെയിമിഗുമായി
ബന്ധപ്പെട്ട് തങ്ങൾക്ക് ലഭിക്കുന്ന വിചിത്രമായ പരാതിയാണിത് എന്ന്. അജ്മൻ പൊലീസ് ക്യാപ്റ്റൻ അൽ ഹൊസാനി പറയുന്നു. ഭർത്താവുമായി വഴക്കിട്ട ശേഗണാണ്, യുവതി പൊലീസ് സ്സ്റ്റേഷനിലെത്തി പരാതി നാൽകിയത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പാം മാത്രാമാാണ് താൻ ഗെയിം കളിക്കുന്നത് എന്നും അപരിചിതർക്ക് തന്നെ കണാനുള്ള മാർഗങ്ങൾ ആക്ടിവേറ്റ് ചെയ്തിട്ടില്ല എന്നുമാണ് യുവതി പറയുന്നത്.

അതേസമയം ഭാര്യ ഗെയിമിന് അഡിക്റ്റ് ആകുന്നത് ചെറുക്കുന്നതിനായാണ് കളിക്കുന്നത് വിലക്കിയത് എന്നും, ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടത് തന്നെ ഞെട്ടിച്ചു എന്നുമാണ് യുവതിയുടെ ഭർത്താവ് പറയുന്നത്. ഭര്യയുടെ സ്വാതന്ത്ര്യം അടിച്ചമർത്താനല്ല, മറിച്ച് കുടുംബം ഒരുമിച്ചുകൊണ്ടുപോകാനുള്ള ആഗ്രഹാംകൊണ്ടാണ് ഗെയിം കളിക്കുന്നതിൽനിന്നും ഭാര്യയെ വിലക്കിയത് എന്നും ഭർത്താവ് പൊലീസീനോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :