64 എംപി ക്യാമറ, 4K UHD റെക്കോർഡിങ്, 50W ഫാസ്റ്റ് ചാർജിങ്: റിയൽമി V15 5G വിപണിയിൽ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 11 ജനുവരി 2021 (14:09 IST)
കുറഞ്ഞ വിലയിലുള്ള 5G വിപണിയിലെത്തിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി. V15 5G എന്ന മോഡലിനെയാണ് റിയൽമി പുതുതായി ചൈനീസ് വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിയ്ക്കുന്നത്. അടിസ്ഥാന വകഭേതത്തിന് ഏകദേശം 17,000 രൂപയും, ഉയർന്ന വകഭേതത്തിന് ഏകദേശം 22,500 രൂപയുമാണ് ചൈനീസ് വിപണിയിലെ വില.

6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിന് നൽകിയിരിയ്ക്കുന്നത്. 64 മെഗാപിക്സൽ പ്രാമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ 2 മെഗാപിക്സൽ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത് 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഡൈമൻസിറ്റി 800U പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 50W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 4,310 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :