നിയമസഭ 22ന് പിരിയും, സ്പീക്കർക്കെതിരായ പ്രമേയം 21ന്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 11 ജനുവരി 2021 (11:36 IST)
തിരുവനന്തപുരം: ഈ മാസം 22ന് പിരിയാൻ കാര്യോപദേശക സമിതി യോഗത്തിൽ തീരുമാനം, കൊവിഡ് സാഹചര്യം കണക്കിലെടുത്താണ്. സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. നേരത്തെ 28 വരെ സഭ ചേരാൻ തീരുമാനിച്ചിരുന്നു. സ്പീക്കറെ നീക്കണം എന്ന പ്രമേയം 21ന് സഭയുടെ പരിഗണനയിൽ വരും.

കേരള നിയമസഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കർക്കെതിരായ പ്രമേയം ചർച്ചയ്ക്ക് വരുന്നത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരെ ശക്തമായ ആരോപണം ഉന്നയിയ്ക്കാനുള്ള അവസരമാണ് പ്രമേയത്തിലൂടെ പ്രതിപക്ഷത്തിന് ലഭിയ്ക്കുക. പ്രമേയം ചർച്ചയാകുന്ന സമയത്ത് ഡപ്യൂട്ടി സ്പീക്കറാകും സഭയെ നിയന്ത്രിയ്ക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :