ഇതിഹാസ താരങ്ങൾക്കൊപ്പം പൂജാരയും: നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരം

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 11 ജനുവരി 2021 (12:33 IST)
സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ നാഴികക്കല്ല് പിന്നിട്ട് ചേതേശ്വർ പൂജാര, ടെസ്റ്റ് മത്സരങ്ങളിൽ 6000 റൺസ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിയ്ക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരമാണ് ചേതേശ്വർ പുജാര. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിലാണ് ഇതിഹാസ താരങ്ങൾക്കൊപ്പം 6000 റൺസ് ക്ലബ്ബിൽ പൂജാര ഇടം നേടിയത്.

ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സെടുത്തതോടെയാണ് പൂജാരയുടെ നേട്ടം. നതാന്‍ ലിയോണിനെ ബൗണ്ടറി കടത്തിയായിരുന്നു പൂജാര 6000 ക്ലബ്ബിലേയ്ക്ക് കടന്നത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോർഡും ഇതോടെ താരത്തിന്റെ പേരിലായി. 134 ഇന്നിങ്‌സുകളില്‍ നിന്നാണ് പൂജാര 6000 റണ്‍സിലേയ്ക്ക് എത്തിയത്. ഇന്ത്യക്കായി 80 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള പൂജാര 18 സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട്.

117 ഇന്നിങ്സുകളിൽനിന്നും സുനില്‍ ഗവാസ്‌കര്‍ 119 ഇന്നിങ്സുകളിൽനിന്നും വിരാട് കോഹ്‌ലി 120 ഇന്നിങ്സുകളിൽനിന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 123 ഇന്നിങ്സുകളിൽനിന്നും വീരേന്ദര്‍ സെവാഗ് 125 ഇന്നിങ്സുകളിൽനിന്നും രാഹുല്‍ ദ്രാവിഡ് എന്നിവരാണ് പൂജാരെയെക്കാൾ വേഗത്തിൽ 6000 റൺസെടുത്ത ഇന്ത്യൻ താരങ്ങൾ, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, ദിലീപ് വെങ്‌സര്‍ക്കാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരും ആറായിരം ക്ലബ്ബിലെ അംഗങ്ങളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :