രാഹുലിനും രഞ്ജിത്തിനും സർക്കാർ ലൈഫ് പദ്ധതിയിൽ വീടുവച്ചുനൽകും

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 11 ജനുവരി 2021 (11:12 IST)
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ വീട് ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്‍-അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീട് നല്‍കും. ലൈഫ് പദ്ധതിയിൽ മുൻഗണന ക്രമത്തിൽ 10 ലക്ഷം രൂപ ചെലവിലാണ് വീടുവച്ച് നൽകുക. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കി.

തങ്ങളുടെ മാതാപിതാക്കളെ അടക്കിയ ഭൂമിയില്‍ തന്നെ വീട് വേണമെന്ന് മക്കളായ രാഹുലും രഞ്ജിത്തും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സാധ്യമാകില്ലെന്നാണ് റിപ്പ്പോർട്ടുകൾ അങ്ങനെയെങ്കിൽ മറ്റിരിടത്തായിരിയ്ക്കും വീടുവച്ച് നൽകുക. തര്‍ക്കഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്നും രാജൻ ഭൂമി കയ്യേറുകയായിരുന്നു എന്നും വ്യക്തമാക്കി തഹസിൽദാർ കളക്ടർക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :