1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. PM Modi visits jio pavillion at the India AI impact summit

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

എല്ലാ ജനങ്ങളിലേക്കും എ ഐ ടെക്‌നോളജി എത്തിക്കുന്നതാണ് ജിയോയുടെ ലക്ഷ്യമെന്ന് ആകാശ് അംബാനി വ്യക്തമാക്കി.

PM Modi visits jio pavillion at the India AI impact summit
Shri Akash Ambani, Chairman, Jio, showcases Prime Minister Narendra Modi, Jio AI Pavilion during the India AI Impact Summit 2026, showcasing the company’s AI-led transformation across healthcare, education, culture, and smart home solutions.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്നതിനുള്ള ഇന്ത്യ AI ഇംപാക്ട് സമിറ്റിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജിയോയുടെ AI പവിലിയന്‍ സന്ദര്‍ശിച്ചു. സ്വകാര്യ മേഖലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നവീകരണങ്ങള്‍ രാജ്യത്തിന്റെ ഡിജിറ്റല്‍ ഭാവിയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിലടക്കം നിര്‍ണായകമായ ചര്‍ച്ചകളാകും ഇന്ത്യ എ ഐ സമ്മിറ്റില്‍ ഉണ്ടാവുക.
 
സമ്മിറ്റിന് മുന്നോടിയായി ജിയോ പവലിയന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിക്ക് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എ ഐ ഇക്കോസിസ്റ്റത്തിന്റെ  ഘടകങ്ങളെ പറ്റി ആകാശ് അംബാനി വിശദീകരിച്ചു. എല്ലാ ജനങ്ങളിലേക്കും എ ഐ ടെക്‌നോളജി എത്തിക്കുന്നതാണ് ജിയോയുടെ ലക്ഷ്യമെന്ന് ആകാശ് അംബാനി വ്യക്തമാക്കി.
 
ജിയോ ഇന്റലിജന്‍സ്, ജിയോ സന്‍സ്‌കൃതി,ജിയോ ആരോഗ്യ, ജിയോ അറ്റ് ഹോം എന്നിങ്ങനെ 4 സേവനങ്ങളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭാഷകളും സാംസ്‌കാരിക ഉള്ളടക്കവും ഡിജിറ്റലായി സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ജിയോയുടെ സന്‍സ്‌കൃതി എ ഐ ചെയ്യുന്നത്.
 
ലോകമെമ്പാടുമുള്ള ടെക് കമ്പനികളും നയരൂപീകരണ വിദഗ്ധരും പങ്കെടുക്കുന്ന ഇന്ത്യ AI ഇംപാക്ട് സമിറ്റ്, രാജ്യത്തിന്റെ AI രംഗത്തെ വളര്‍ച്ചയും നയപരമായ ദിശയും നിര്‍ണയിക്കുന്ന പ്രധാന വേദിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ പശ്ചാത്തലത്തില്‍ ജിയോ പവിലിയനിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
 
അടുത്ത ലേഖനം
തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?