1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. OnePlus Nord with 6 Cameras will be launched July 21

ആറ് ക്യാമറകളുമായി വൺപ്ലസ് നോർഡ്, ലോകത്തിലെ ആദ്യ എആർ ലോഞ്ചിലൂടെ ജൂലൈ 21ന് വിപണിയിലേയ്ക്ക്

വാർത്തകൾ
ഷവോമി റിയൽമി തുടങ്ങിയ സ്മാർട്ട്ഫോണുകളുടെ വിപണികൂടി ലക്ഷ്യവച്ച് മിഡ്‌ലൈൻ സ്മാർട്ട്ഫോൺ വിപണിയിലെത്തിയ്ക്കാൻ വൺ പ്ലസ്. ഈ മാസം 21ന് വൺ പ്ലസ് നോർഡ് എന്ന മോഡൽ ഇന്ത്യൻ വിപണിയിൽ എത്തും. സ്മാർട്ട്ഫോണിന്റെ ഫസ്റ്റ് ലുക്ക് ചിത്രങ്ങൾ ആമsസോണിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 6 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിൽ വരെ സ്മാർട്ട്ഫോൺ ലഭ്യമാകും 
 
6.55 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് നോർഡ് എത്തുന്നത്. ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഇത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 8 മെഗാപിക്സൽ, 5 മെഗാപിക്സൽ 2 എംപി എന്നിങ്ങനെയാണ് മറ്റുരണ്ട് സെൻസറുകൾ. 32 മെഗാപിക്സൽ, 8 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ഡ്യുവൽ സെൽഫി ക്യാമറകളും സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നു. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 765 G പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് 4,300 എംഎഎച്ച് ആണ് ബാറ്ററി. ലോകത്തെ ആദ്യ എആർ ലോഞ്ചായാണ് വൺപ്ലസ് നോർഡ് വിപണിയിലെത്തുന്നത്. ഇതിനായി പ്രത്യേക ആപ്പ് വൺപ്ലസ് ഒരുക്കിയിട്ടുണ്ട്. 
അടുത്ത ലേഖനം
ഫൈസൽ ഫരീദ് നൽകിയ അറ്റാഷെയുടെ കത്ത് വ്യാജം