അനുബന്ധ വാര്‍ത്തകള്‍
- "എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു" ഫേസ്ബുക്ക് പോസ്റ്റിൽ പാർട്ടി വിടുമെന്ന സൂചന നൽകി പത്മജാ വേണുഗോപാൽ
- ഇൻസ്റ്റഗ്രാം നിരോധനം: റോസ്ഗ്രാമുമായി റഷ്യ
- സോഷ്യൽ മീഡിയ ജനാധിപത്യത്തെ ഹാക്ക് ചെയ്യുന്നു: സോണിയാ ഗാന്ധി
- ഫേസ്ബുക്കിന് പിന്നാലെ റഷ്യൻ മാധ്യമങ്ങളുടെ പരസ്യവരുമാനം നിർത്തിവെച്ച് യൂട്യൂബും
- സീരിയൽ താരം റാഫി വിവാഹിതനാകുന്നു, വധു ടിക്‌ടോക്ക് താരം മഹീന
ടിക് ടോക്കിനെ തകർക്കൻ വമ്പൻ ക്യമ്പയിൻ നടത്തി, സക്കർബർഗിനെതിരെ ആരോപണം
ടിക്‌ടോക്കിനെ തരംതാഴ്‌ത്തുന്നതിനും തകർക്കുന്നതിനും ഫെയ്‌സ്‌ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ വൻതോതിൽ പണം ചിലവിട്ടതായി റിപ്പോർട്ട്.അമേരിക്കയിലെ വന്‍കിട രാഷ്ട്രീയ പ്രചാരണ സ്ഥാപനങ്ങളെ കൂട്ടുപിടിച്ചായിരുന്നു മെറ്റയുടെ ക്യാമ്പയിൻ. വാഷിങ്ടണ്‍ പോസ്റ്റാണ് ഈ വിവരങ്ങള്‍ റിപ്പോർട്ട ചെയ്തത്.
ടിക് ടോക്കും ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സും അമേരിക്കയിലെ കുട്ടികള്‍ക്കും സമൂഹത്തിനും ഭീഷണിയാണെന്നുള്ള തരത്തിലുള്ള പ്രചാരണമാണ് മെറ്റ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയത്. ടിക്‌ടോക്കിനെതിരായ റിപ്പോർട്ടുകൾക്ക് മെറ്റ ഫെയ്‌സ്‌ബുക്കിലൂടെയും പ്രചാരം നൽകി.
റിപ്പോര്‍ട്ടര്‍മാരുടേയും പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകരുടെയും ശ്രദ്ധ ഈ വിഷയത്തിലേക്ക് പിടിച്ചുപറ്റുക തുടങ്ങിയ ഉദ്ദേശങ്ങളോടെയായിരുന്നു മെറ്റായുടെ പ്രചാരണ പരിപാടികൾ. ടാര്‍ഗറ്റഡ് വിക്ടറി എന്ന സ്ഥാപനമാണ് ഈ പ്രചാരണ പരിപാടികള്‍ക്ക് മെറ്റായെ സഹായിച്ചത്.