ആമസോൺ തലവൻ ജെഫ് ബെസോസിന് ഇനി കൂട്ട് റോബോട്ട് നായ

ചിത്രം അത്ഭുതത്തോടെ നോക്കികണ്ട് ലോകം

Sumeesh| Last Modified വ്യാഴം, 22 മാര്‍ച്ച് 2018 (17:49 IST)
കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ ജെഫ് ബെസോസിന്റെ നായയുമൊത്തുള്ള ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഞെട്ടാൻ മാത്രം എന്തിരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ പണക്കാരന് ഏത് വിലപിടിപ്പുള്ള നായയേയും വാങ്ങാം എന്നാവും നിങ്ങൾ ചിന്തിക്കുന്നത്. വാങ്ങിയിരിക്കുന്നത് വിലപിടിപ്പുള്ള നായയെ തന്നെ, എന്നാലത് റോബോർട്ട് നയയാണെന്നു മാത്രം.

ഭാവിയിലേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടു കൂടി ബെസോസ് തന്നെയാണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തു വിട്ടത്. രൂപത്തിലും ഭാവത്തിലും ഒരു വളർത്തുനായയുടെ രുപം തന്നെയാണ് റോബോട്ടിന്.

സ്പോട്ട് മിനി എന്നാണ് ഈ ന്യു ജനറേഷൻ റോബോട്ട് ഡോഗിന്റെ വിളിപ്പേര്. ഒരു ജീവനുള്ള നയയ്ക്ക് ചെയ്യാൻ കഴിയാവുന്നതിനുമപ്പുറം കാര്യങ്ങൾ ചെയ്യാനകും ഈ റോബോട്ടിന്. ശാസ്ത്രത്തിന്റെ പുരോഗതി റോബോട്ടുകളെ സർനിവ്വ സാധാരണമായ ഒന്നാക്കി മാറ്റുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :